17 ലക്ഷം വില വരുന്ന 23 തോക്കുകള്‍ പിടികൂടി

Update: 2019-09-25 10:06 GMT

മധുര: മധുര എയര്‍പോര്‍ട്ടില്‍ നിന്നും തോക്കുകള്‍ പിടിക്കൂടി. 17 ലക്ഷത്തോളം വില വരുന്ന 23 തോക്കുകളാണ് അനധികൃതമായി കടത്തുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടികൂടിയത്. അജ്മല്‍ ഖാന്‍, കലിക് മുഹമ്മദ്, മുനിസിപു എന്നിവരില്‍നിന്നാണ് തോക്കുകള്‍ പിടികൂടിയത്. ദുബയില്‍നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പ്രതികള്‍ തോക്ക് മധുരയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഷൂട്ടിങ് മല്‍സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൗണ്ടര്‍ഫീറ്റ് തോക്കുകളാണ് പ്രതികളില്‍നിന്നും പിടികൂടിയത്. അഖിലേന്ത്യ ഷൂട്ടിങ് ഫെഡറേഷന്റെ അനുമതിയില്ലാതെയാണ് പ്രതികള്‍ തോക്കുകള്‍ മധുരയിലെത്തിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar News