ഗുജറാത്തില്‍ എട്ടില്‍ ഏഴിലും ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്
രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തില്‍ എട്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ ബിജെപി മുന്നില്‍. ഫലം പുറത്ത് വരുന്ന ഏഴ് സീറ്റുകളിലും ബിജെപിയാണ് മുമ്പില്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് മുന്നിലില്ല.
രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ബിജെപിക്ക് മൂന്ന് പേരെ രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.
ഇതുവരെ കണക്കാക്കിയ വോട്ടുകളിൽ 2.22 ശതമാനം നോട്ടയ്ക്ക് കീഴിലാണ്, 9.1 ശതമാനം മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും ലഭിച്ചിട്ടുണ്ട്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവേ എന്‍ഡിഎ 123 സീറ്റുകളിലാണ് ലീഡ് നേടുന്നത്. മഹാസഖ്യം 111 സീറ്റുകളിലാണ് മുന്നില്‍. ഇടതുപക്ഷം 9 സീറ്റുകളിലും മുമ്പിലാണ്.
ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ബിജെപിയും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും കോൺഗ്രസ് ലീഡ് ചെയ്യുന്നു.