വഡോദരയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്

വഡോദര നഗരത്തിലെ നന്ദേസാരി ജിഐഡിസിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ രാത്രിയിലാണ് തീപിടിത്തുമുണ്ടായത്.

Update: 2022-06-02 16:04 GMT

വഡോദര: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. വഡോദര നഗരത്തിലെ നന്ദേസാരി ജിഐഡിസിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ രാത്രിയിലാണ് തീപിടിത്തുമുണ്ടായത്. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപോര്‍ട്ടുകള്‍.