ഗുജറാത്തില്‍ കൊവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; അഞ്ച് രോഗികള്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. ഈ സമയം ഐസിയുവില്‍ 11 രോഗികളാണുണ്ടായിരുന്നത്.

Update: 2020-11-27 03:29 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് രോഗികള്‍ വെന്തുമരിച്ചു. നിരവധി രോഗികള്‍ക്ക് പൊള്ളലേറ്റു. രാജ്‌കോട്ടിലെ മാവ്ഡി പ്രദേശത്തുള്ള ശിവാനന്ദ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. ഈ സമയം ഐസിയുവില്‍ 11 രോഗികളാണുണ്ടായിരുന്നത്.

ആശുപത്രിയില്‍ ആകെ 33 രോഗികളുണ്ടായിരുന്നു. ഐസിയുവില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകള്‍നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. രോഗികളെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    

Similar News