എം രാജേശ്വര റാവു റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍
നിയമനസമിതിക്ക് ഇദ്ദേഹത്തിന്റെ പേര് അയച്ചുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് രാജേശ്വര റാവു.
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിന്റെ പേര് കേന്ദ്രമന്ത്രിസഭ നിര്‍ദേശിച്ചു. നിയമനസമിതിക്ക് ഇദ്ദേഹത്തിന്റെ പേര് അയച്ചുവെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് രാജേശ്വര റാവു. ആറുമാസം മുമ്പ് എന്‍ എസ് വിശ്വനാഥന്‍ വിരമിച്ച ശേഷം റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ രാജേശ്വര്‍ റാവുവിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങളില്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇന്റര്‍നാഷനല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഇന്റേണല്‍ ഡെറ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇഡിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് റാവു ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് ജനറല്‍ മാനേജരായിരുന്നു.
റാവുവിന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കൊച്ചി സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവുമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം. 1984ലാണ് റാവു റിസര്‍വ് ബാങ്കില്‍ ചേര്‍ന്നത്. റാവു റിസ്‌ക് മോണിറ്ററിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ബാങ്കിങ് ഓംബുഡ്സ്മാന്‍, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഓഫിസുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.