ബജറ്റ് 2020: വിദ്യാദ്യാസ മേഖലയ്ക്ക് 99,300 കോടി

Update: 2020-02-01 07:17 GMT

ന്യൂഡല്‍ഹി: വിദ്യാദ്യാസ മേഖലയുടെ വികസനത്തിന് 99,300 കോടി വകയിരുത്തുമെന്ന് നമന്ത്രി നിര്‍മല സീതാരാമന്‍. കൂടാതെ രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കും. കേന്ദ്ര ബജറ്റ് 2020 പ്രസംഗത്തിനിടെയാണ് പ്രഖ്യാപനം. വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ ബിരുദ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 99,300 കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇതില്‍ നൈപുണ്യ വികസനത്തിന് മാത്രമായി 3000 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. വലിയ ആശുപത്രികളിലെല്ലാം പിജി കോഴ്‌സുകള്‍ ആരംഭിക്കും. ദേശീയ പോലിസ് സര്‍വകലാശാലകള്‍ തുടങ്ങും. ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കാന്‍ മെഡിക്കല്‍ കോളജുകളും ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി. വിദേശത്തെ ആരോഗ്യ മേഖലയില്‍ നിന്നുള്ള ജോലി സാധ്യതകള്‍ മുന്നില്‍ക്കണ്ട് കേന്ദ്ര വിഭവശേഷി മന്ത്രാലയം പ്രത്യേക കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുപോലെ മെച്ചപ്പെട്ടതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.




Tags:    

Similar News