ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി ആന്ധ്രാപ്രദേശ് ഗവര്‍ണ്ണര്‍

കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിരവധി വിധികള്‍ പുറപ്പെടുവിച്ച വ്യക്തിയാണ്.

Update: 2023-02-12 10:13 GMT




ഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിവാദ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുല്‍ നസീറിന് ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമനം. കര്‍ണ്ണാടക സ്വദേശിയായ അബ്ദുല്‍ നസീര്‍ കഴിഞ്ഞമാസമാണ് വിരമിച്ചത്. മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയില്‍ മുത്തലാഖ് അനുകൂല നിലപാട് വിധിച്ച ബെഞ്ചിലും നസീറുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിരവധി വിധികള്‍ പുറപ്പെടുവിച്ച വ്യക്തിയാണ്.

ബാബറി കേസില്‍ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയെ നേരത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. വടക്കന്‍ മേഖല ആര്‍മി കമാന്ററായിരുന്ന കൈവല്യ ത്രിവിക്രം പര്‍നായിക്കിനെ അരുണാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ അതിര്‍ത്തി പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വടക്കന്‍ മേഖല ആര്‍മി കമാന്ററായിരുന്ന കെ ടി പര്‍നായിക്കിന്റെ ഗവര്‍ണറായുള്ള നിയമനം.


ബിജെപി രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കളെയാണ് ?ഗവര്‍ണര്‍മാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബെയ്‌സ് മഹാരാഷ്ട്ര ഗവര്‍ണര്‍ ആകും. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് മാറ്റം.





Tags:    

Similar News