ഗവര്‍ണര്‍ തമിഴ്നാടിനും ജനങ്ങള്‍ക്കും എതിരാണ്'; ഗവര്‍ണറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാതെ ഗവേഷക വിദ്യാര്‍ഥി
ചെന്നൈ: തമിഴ്നാട് ഗവര്‍ണറില്‍ നിന്നും ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ഥി. തിരുനെല്‍വേലി മനോണ്‍മണിയം സുന്ദരനാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയില്‍ നിന്നുമാണ് ഗവേഷക വിദ്യാര്‍ഥിയായ ജീന്‍ ജോസഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വിസമ്മതിച്ചത്.
ഗവര്‍ണറില്‍ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ച ജീന്‍ ജോസഫ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. ചന്ദ്രശേഖറില്‍ നിന്നാണ് ബിരുദം സ്വീകരിച്ചത്. ഗവര്‍ണര്‍ തമിഴ്നാടിനും ഇവിടുത്തെ ജനങ്ങള്‍ക്കും എതിരാണ്. അതുകൊണ്ടാണ് അദ്ദേഹത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാത്തതെന്ന് ജീന്‍ ജോസഫ് പിന്നീട മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓരോരുത്തരായി ഗവര്‍ണറില്‍ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെയാണ് ജീന്‍ ജോസഫ് ഗവര്‍ണറില്‍ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നില്‍ക്കുന്ന വൈസ് ചാന്‍സിലറുടെ അടുത്തെത്തിയത്. ഗവര്‍ണറില്‍ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫര്‍മാരും മറ്റും വിദ്യാര്‍ഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാര്‍ഥിനിയുടെ നടപടി. ബിരുദ ദാന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ നിന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്നിരുന്നു.