കൊവിഡ് വ്യാപനം: പരിശോധനാ കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ശനിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്ത് കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം അടിയന്തരപ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വന്നതായും വിജ്ഞാപനം വ്യക്തമാക്കുന്നു.

Update: 2020-04-04 10:39 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈറസ് പരിശോധന നടത്താനുള്ള കിറ്റുകളുടെയും പരിശോധനാശാലകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് ശനിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്ത് കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തീരുമാനം അടിയന്തരപ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വന്നതായും വിജ്ഞാപനം വ്യക്തമാക്കുന്നു. ഇതുപ്രകാരം കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നയാള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍നിന്ന് ലൈസന്‍സ് സ്വന്തമാക്കണം.

നേരത്തെ ഈ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കിറ്റുകളുടെ ആവശ്യം അനിവാര്യമായതിനെത്തുടര്‍ന്ന് കയറ്റുമതിക്ക് അടിയന്തരമായി കേന്ദ്രം നിയന്ത്രണംകൊണ്ടുവന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. 68 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.  

Tags:    

Similar News