പക്ഷി ഇടിച്ചു; പറന്നുയര്‍ന്ന ഗോ ഫസ്റ്റ് വിമാനം തിരിച്ചിറക്കി

ടേക്ക് ഓഫിന് പിന്നാലെ ഗോ ഫസ്റ്റ് ജി8911 വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.

Update: 2022-08-04 14:35 GMT

അഹമ്മദാബാദ്: ടേക്ക് ഓഫിന് പിന്നാലെ പക്ഷി ഇടിച്ചതിനെതുടര്‍ന്ന് പ്രമുഖ സ്വകാര്യ കമ്പനിയായ ഗോ ഫസ്റ്റിന്റെ വിമാനം തിരിച്ചിറക്കി. അഹമ്മദാബാദ് ചണ്ഡീഗഡ് വിമാനമാണ് തിരിച്ചിറക്കിയത്.

അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് പിന്നാലെ ഗോ ഫസ്റ്റ് ജി8911 വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.

Tags:    

Similar News