സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം; പോലിസിനെ സമീപിച്ച് ഗാംഗുലിയുടെ ഭാര്യ
കൊല്‍ക്കത്ത: സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി പോലിസിനെ സമീപിച്ചു.കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ തന്റെ നൃത്ത പ്രകടനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതായും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നും പരാതിയില്‍ പറയുന്നു. ഠാക്കൂര്‍പുക്കൂര്‍ പോലിസ് സ്റ്റേഷനില്‍ ഡോണ ഗാംഗുലി നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ശരീരാധിക്ഷേപം നടത്തിയതായും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.