പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; 12 ദിവസത്തിനിടെ പെട്രോളിന് വർധിച്ചത് 7.85 രൂപ
12 ദിവസത്തിനിടെ ഡീസൽ ലിറ്ററിന് 7.58 രൂപയും പെട്രോളിന് 7.85 രൂപയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്.
കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. വ്യാഴാഴ്ച പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് വില 112.02 രൂപയും ഡീസലിന് 99 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് വില 114.15 രൂപയും ഡീസലിന് 100.89 രൂപയുമായി. കോഴിക്കോട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമായി.
12 ദിവസത്തിനിടെ ഡീസൽ ലിറ്ററിന് 7.58 രൂപയും പെട്രോളിന് 7.85 രൂപയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്.