കൊവിഡ് വ്യാപനം: ജുമുഅ നമസ്കാരം ഒഴിവാക്കി ലഖ്‌നോവിലെ മസ്ജിദ്

കർഫ്യൂ സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിച്ച് ഇപ്പോൾ രാത്രി 8 മുതൽ രാവിലെ 5 വരെയാക്കി.

Update: 2021-04-16 08:14 GMT

ലഖ്‌നോ: ഉത്തർപ്രദേശിൽ കൊവിഡ്-19 കേസുകൾ വർധിച്ച സാഹചര്യത്തിൽ ലഖ്‌നോവിലെ ഷാഹി ഇമാം-ഇ-ജുമ, മൗലാന കൽബെ ജവാദ് നഖ്‌വി വെള്ളിയാഴ്ച പ്രാർത്ഥന താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

പുതിയ ഉത്തരവുകൾ വരുന്നതുവരെ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ലഘുലേഖയിൽ മൗലാന കൽബെ നഖ്‌വി പറഞ്ഞു. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൊ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ രാത്രി കർഫ്യൂ സമയം വ്യാഴാഴ്ച നീട്ടി.

കർഫ്യൂ സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിച്ച് ഇപ്പോൾ രാത്രി 8 മുതൽ രാവിലെ 5 വരെയാക്കി. നേരത്തേ ഇത് രാത്രി 10 മുതൽ രാവിലെ 5 വരെയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,510 പുതിയ കൊവിഡ്-19 കേസുകൾ റിപോർട്ട് ചെയ്തു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 1,11,835 ആയതായി ഉത്തർപ്രദേശ് ആരേ​ഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.