ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണത്തിന്റെ മറവില്‍ തട്ടിപ്പ്; ഡല്‍ഹിയില്‍ നാലുപേര്‍ അറസ്റ്റില്‍

Update: 2021-06-03 05:33 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ കുടുംബങ്ങളെ വഞ്ചിച്ച് പണമടക്കം തട്ടിയെടുക്കുന്ന നാല്‍വര്‍ സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായി. വീടുകളിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണത്തിന്റെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ബിഹാറില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്.

15 മൊബൈല്‍ ഫോണുകള്‍, 13 വ്യാജ സിം കാര്‍ഡുകള്‍, നാല് വ്യാജ ആധാര്‍ കാര്‍ഡുകള്‍, അഞ്ച് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൂന്ന് എടിഎം കാര്‍ഡുകള്‍, മൂന്നു വ്യാജ പാന്‍കാര്‍ഡ് എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.

Tags: