കശ്മീരില്‍ ഗ്രനേഡ് ആക്രമണം; നാലുപേര്‍ക്ക് പരിക്ക്‌

അജ്ഞാത അക്രമങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ ഭീതിനിറയ്ക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി ആര്‍ എസ് ഷായ് പ്രതികരിച്ചു.

Update: 2020-02-02 10:07 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈനികര്‍ക്കുനേരേ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്‍മാരുള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജ്ഞാത അക്രമങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ ഭീതിനിറയ്ക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി ആര്‍ എസ് ഷായ് പ്രതികരിച്ചു. കശ്മീര്‍ സോണ്‍ പോലിസാണ് ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് ഗ്രാമീണര്‍ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി ട്വിറ്ററിലൂടെ അറിയിച്ചത്.

നഗരത്തില്‍ നടന്ന സ്‌ഫോടനം പ്രദേശത്തെ നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. പ്രത്യേകിച്ച് ഞായറാഴ്ച മാര്‍ക്കറ്റില്‍ നിരവധിയാളുകളാണുണ്ടായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതുമുതല്‍ കടുത്ത നിയന്ത്രണത്തിലാണ് ഇവിടം.

Tags:    

Similar News