രാജ്യത്ത് നാലുപേര്‍ക്ക് കൊവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍

അംഗോള, താന്‍സാനിയ എന്നിവിടങ്ങളില്‍ന്ന് ഇന്ത്യയിലെത്തിയ ഓരോരുത്തര്‍ക്കും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള രണ്ടുപേര്‍ക്കുമാണ് ദക്ഷിണാഫ്രിക്കയിലെ കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ചത്. ഇവരില്‍നിന്നുള്ള സാംപിളുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയതായും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

Update: 2021-02-16 19:35 GMT

ബംഗളൂരു: ഇന്ത്യയില്‍ നാലുപേര്‍ക്ക് ജനുവരി മാസത്തില്‍ കൊവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഒരാള്‍ക്ക് ബ്രസീല്‍ വകഭേദവും കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അംഗോള, താന്‍സാനിയ എന്നിവിടങ്ങളില്‍ന്ന് ഇന്ത്യയിലെത്തിയ ഓരോരുത്തര്‍ക്കും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള രണ്ടുപേര്‍ക്കുമാണ് ദക്ഷിണാഫ്രിക്കയിലെ കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ചത്. ഇവരില്‍നിന്നുള്ള സാംപിളുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയതായും ബല്‍റാം ഭാര്‍ഗവ പറഞ്ഞു. എല്ലാ യാത്രക്കാരെയും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തി ക്വാറന്റൈനിലാക്കി.

ദക്ഷിണാഫ്രിക്കന്‍ കൊവിഡിനെ പ്രതിരോധിക്കാനും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതുവരെ ജനിതകമാറ്റം സംഭവിച്ച 187 ബ്രിട്ടന്‍ കൊവിഡുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എല്ലാ കേസുകളും ക്വാറന്റൈന് വിധേയമാക്കുകയും ചികില്‍സി നല്‍കുകയും ചെയ്തുവരുന്നു. യുകെ വൈറസ് നേരിടുന്നത് വാക്‌സിന്‍ ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയില്‍ ിന്ന് വരുന്ന യാത്രക്കാര്‍ക്കായി ഞങ്ങള്‍ നിര്‍ബന്ധിത ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ ഏഴുദിവസത്തിനുള്ളില്‍ ഒരു ദശലക്ഷം ജനസംഖ്യയില്‍ 56 പുതിയ ജനിതകമാറ്റം സംഭവിച്ച കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.

Tags:    

Similar News