പിഎംസി ബാങ്ക് തട്ടിപ്പുകേസ്: ബിജെപി മുന്‍ എംഎല്‍എയുടെ മകന്‍ രജനീത് സിങ് അറസ്റ്റില്‍

മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. കേസിലെ ഒമ്പതാമത്തെ അറസ്റ്റാണിത്. മുംബൈയിലെ മുന്‍ ബിജെപി എംഎല്‍എയുടെ മുലുന്ദ് താര സിങ്ങിന്റെ മകനാണ് രജനീത് സിങ്.

Update: 2019-11-16 18:14 GMT

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസില്‍ പഞ്ചാബ്- മഹാരാഷ്ട്ര സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും മുംബൈയിലെ മുന്‍ ബിജെപി എംഎല്‍എയുടെ മകനുമായ രജനീത് സിങ് അറസ്റ്റിലായി. മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. കേസിലെ ഒമ്പതാമത്തെ അറസ്റ്റാണിത്. മുംബൈയിലെ മുന്‍ ബിജെപി എംഎല്‍എയുടെ മുലുന്ദ് താര സിങ്ങിന്റെ മകനാണ് രജനീത് സിങ്. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനു (എച്ച്ഡിഐഎല്‍) വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് രജനീത് സിങ്ങിനെ സാമ്പത്തിക അന്വേഷണവിഭാഗം വിശദമായി ചോദ്യംചെയ്തു.

ബാങ്കിലെ റിക്കവറി കമ്മിറ്റിയുടെ ഭാഗമായിരുന്ന രജനീത് സിങ്, കമ്പനിയുടെ ദീര്‍ഘകാല കുടിശ്ശിക തിരിച്ചുപിടിക്കാന്‍ എന്തുനടപടികളാണ് സ്വീകരിച്ചതെന്നും പോലിസ് ചോദിച്ചു. എന്നാല്‍, കമ്പനിക്ക് വായ്പ നല്‍കിയത് സംബന്ധിച്ചും കുടിശ്ശിക തിരിച്ചുപിടിക്കുന്നത് സംബന്ധിച്ചും രജനീത് സിങ് നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലായിരുന്നുവെന്ന് ചോദ്യംചെയ്യലിനുശേഷം മുംബൈ പോലിസ് വ്യക്തമാക്കി. മുന്‍ ഡയറക്ടര്‍കൂടിയായ രജനീതിന് ക്രമക്കേടില്‍ വ്യക്തമായ പങ്കുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. രജനീത് സിങ്ങിനെ നാളെ അവധിക്കാല കോടതിയില്‍ ഹാജരാക്കും. എച്ച്ഡിഐഎല്‍ എടുത്ത 6,500 കോടി രൂപയുടെ വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയതാണ് പിഎംസി ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. മൊത്തം വായ്പകളില്‍ 73 ശതമാനവും എച്ച്ഡിഐഎല്ലിനാണ് നല്‍കിയിരുന്നത്.  

Tags:    

Similar News