അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് കൊവിഡ്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Update: 2020-08-26 08:30 GMT

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

2021ലെ അസം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം തുടര്‍ച്ചയായ യാത്രയിലായിരുന്നു. ഈ യാത്രയില്‍ അസം മുന്‍ മന്ത്രി അജന്ത നിയോഗ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച അജന്ത നിയോഗിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ആന്റിജന്‍ പരിശോധനയില്‍ ഭാര്യയുടെ ഫലം നെഗറ്റീവായതായി തരുണ്‍ ഗോഗോയിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രോഗം ഭേദമാവുന്നതുവരെ തരുണ്‍ ഗോഗോയിയോട് ഹോം ക്വാറന്റൈനില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

Tags:    

Similar News