മംഗളൂരു സെന്‍ട്രല്‍ റെയില്‍വേയിലെ അഞ്ച് മലയാളി ജീവനക്കാര്‍ക്ക് കൂടി കൊവിഡ്

രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരനുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.

Update: 2020-07-03 12:39 GMT

മംഗളൂരു: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മലയാളികളായ അഞ്ച് ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ചവരെ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഒരു ഇലക്ട്രിക്കല്‍ ജീവനക്കാരനുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എല്ലാവരും കോഴിക്കോട്, പാലക്കാട് സ്വദേശികളാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ എല്ലാവരും ഒരുമിച്ച് റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു.

പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതോടെ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് മംഗളൂരു റെയില്‍വേ അധികൃതരുടെ തീരുമാനം. രോഗലക്ഷണമുള്ളവര്‍ ഉടന്‍ റെയില്‍വേ ആശുപത്രിയില്‍ വിവരമറിയിക്കണമെന്ന് റെയില്‍വേ നിര്‍ദേശം നല്‍കി.  

Tags:    

Similar News