തമിഴ്‌നാട്ടില്‍ പശുവിനെ മേയ്ക്കുകയായിരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് മരണം

Update: 2024-11-27 12:38 GMT

മഹാബലിപുരം: പശുവിനെ മേയ്ക്കുന്നതിനിടെ റോഡ് സൈഡില്‍ ഇരിക്കുകയായിരുന്ന സ്ത്രീകളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് മരണം. തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് ബുധനാഴ് ഉച്ചയോടെയാണ് സംഭവം. മാമല്ലപുരം സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്തമ്മാള്‍ എന്നിവരാണ് മരിച്ചത്.

കാര്‍ ഓടിച്ച യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അഞ്ച് സ്ത്രീകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവര്‍ നിരനിരയായി റോഡ് സൈഡില്‍ ഇരിക്കുന്നതിനിടെ ചെന്നൈ ഭാഗത്തുനിന്നെത്തിയ കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.