ദക്ഷിണാഫ്രിക്കന്‍ കൊവിഡ് വകഭേദം കര്‍ണാടകയിലും

Update: 2021-03-11 05:04 GMT

ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വകഭേദത്തിന്റെ ആദ്യകേസ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കര്‍ണാടക ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ 29 പേര്‍ക്കാണ് സംസ്ഥാനത്ത് യുകെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്.

യുകെയില്‍നിന്ന് തിരിച്ചെത്തിയ 64 പേര്‍ക്കും അവരുടെ 26 പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 10ന് വൈകീട്ട് പുറത്തുവിട്ട കണക്കുകള്‍പ്രകാരം വരെ 9,56,801 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 12,379 പേര്‍ മരണപ്പെട്ടു. 9,36,947 പേരുടെ രോഗം ഭേദമായി. 7,456 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.

Tags: