കപ്പലപകടം: മരിച്ചവരില്‍ ആറു ഇന്ത്യക്കാര്‍; മലയാളി രക്ഷപ്പെട്ടു

ഒരു മലയാളി ഉള്‍പെടെ നാലു ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. മലയാളിയായ ആശിഷ് അശോക് നായരാണു രക്ഷപ്പെട്ടത്.

Update: 2019-01-23 14:54 GMT

മോസ്‌കോ: കെര്‍ച്ച് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറു ഇന്ത്യക്കാര്‍. ആറു ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഒരു മലയാളി ഉള്‍പെടെ നാലു ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. മലയാളിയായ ആശിഷ് അശോക് നായരാണു രക്ഷപ്പെട്ടത്. റഷ്യയെയും ക്രിമിയയെയും വേര്‍തിരിക്കുന്ന കെര്‍ച്ച് കടലിടുക്കില്‍ വച്ചു കഴിഞ്ഞ ദിവസമാണ് രണ്ടു താന്‍സാനിയന്‍ കപ്പലുകള്‍ അപകടത്തില്‍ പെട്ടത്. ഒന്ന് എല്‍എന്‍ജി കടത്തുന്ന കപ്പലും രണ്ടാമത്തേത് ടാങ്കറുമായിരുന്നു. റഷ്യന്‍ ജലാതിര്‍ത്തിയില്‍ കപ്പലുകള്‍ പരസ്പരം ഇന്ധനം കൈമാറവേയാണ് തീപ്പിടിത്തമുണ്ടായത്.

Tags: