മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം

Update: 2020-02-05 17:17 GMT

മുംബൈ: തെക്കന്‍ മുംബൈയിലെ മലബാര്‍ ഹില്‍ പ്രദേശത്തെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. 15 നില കെട്ടിടത്തില്‍ ഒന്നിലാണ് ബുധനാഴ്ച വൈകീട്ട് തീപിടിത്തമുണ്ടായത്. പ്രശസ്ത ഹാങ്ങിങ് ഗാര്‍ഡന് സമീപത്തെ പല്‍മ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ രാത്രി ഏഴോടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രദേശവാസി പറഞ്ഞു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയതായി ദുരന്ത നിവാരണ സെല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 15ലേറെ നിലകളുള്ള കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, രാത്രി മൂന്നാം നിലയിലേക്ക് തീ പടര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല.




Tags:    

Similar News