മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപത്തിനൊപ്പം പടക്കം പൊട്ടിക്കലും; കെട്ടിടത്തിന് തീപ്പിടിച്ചു (വീഡിയോ)

മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങ്ങാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

Update: 2020-04-06 01:43 GMT

ജയ്പൂര്‍: കൊവിഡ് 19 മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമേറ്റെടുത്തു ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവെ കെട്ടിടത്തിന് തീപ്പിടിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.

മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങ്ങാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ഉടന്‍തന്നെ അണച്ചതായും വൈശാലി നഗര്‍ എസ്എച്ച്ഒയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് തീപ്പിടിക്കുന്ന വീഡിയോ മാഹിം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.  

Tags: