മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല.

Update: 2019-11-06 00:51 GMT

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തമുണ്ടായി. പശ്ചിമ മലദിലെ മംലേദാര്‍ വാദി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അടച്ചിട്ട ഗോഡൗണിലാണ് അര്‍ധരാത്രിയോടെ തീപ്പിടിത്തമുണ്ടായത്. എട്ടോളം അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപ്പിടിത്തമുണ്ടായതിന് പിന്നാലെ കറുത്ത പുകകൊണ്ട് പ്രദേശം മൂടിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകളില്ല. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കും തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. 

Tags: