ഡല്‍ഹിയിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

Update: 2021-07-12 04:12 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഓപണ്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തമുണ്ടായി. തിക്ക്രി കാളന്‍ പിവിസി മാര്‍ക്കറ്റില്‍ ഞായറാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. അപകടസ്ഥലത്ത് 40 ലധികം വരുന്ന അഗ്‌നിശമന സേനാ യൂനിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

അപകടത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്എസ്) അധികൃതര്‍ അറിയിച്ചു. രാത്രി 8.35 ഓടെ പിവിസി മാര്‍ക്കറ്റിലെ തീപ്പിടിത്തത്തെക്കുറിച്ച് ഒരു കോള്‍ ലഭിച്ചു. പ്രധാനമായും ഒരു തുറന്ന ഗോഡൗണിലാണ് തീ പടര്‍ന്നത്. വലിയൊരു പ്രദേശത്ത് ഇത് വ്യാപിച്ചിരിക്കുന്നു. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല- ഡിഎഫ്എസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാന്‍ 200 ലധികം ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

Tags: