നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക്

പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Update: 2020-02-08 06:04 GMT

മുംബൈ: നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍തീപ്പിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് നിലകളിലാണ് തീപടര്‍ന്നത്. ഏഴ് അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Tags:    

Similar News