മുംബൈയിലെ ബാങ്കില്‍ വന്‍തീപ്പിടിത്തം; ഓഫിസ് രേഖകളടക്കം കത്തിനശിച്ചു

4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തീ വ്യാപിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

Update: 2020-06-25 03:46 GMT

മുംബൈ: ദക്ഷിണ മുംബൈ നരിമാന്‍ പോയിന്റിലെ ബാങ്കില്‍ വന്‍തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന ബാങ്കില്‍ തീപ്പിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.

അഗ്‌നിശമനസേന തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ബാങ്കിന്റെ താഴത്തെ നിലയിലെ ഇലക്ട്രിക് വയറിങ്, ഓഫിസ് രേഖകള്‍, സീലിങ് എന്നിവയെല്ലാം അഗ്നിക്കിരയായി. 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തീ വ്യാപിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.  

Tags:    

Similar News