ഡല്‍ഹിയിലെ ചെരുപ്പുനിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

26 ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

Update: 2020-01-14 07:16 GMT

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ വീണ്ടും തീപ്പിടിത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണഫാക്ടറിയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. 26 ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.


 തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വെസ്റ്റ് ഡല്‍ഹി മായാപുരിയിലെ ഷൂ ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായത്. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Tags: