തെലങ്കാനയിലെ ജലവൈദ്യുത നിലയത്തില്‍ തീപ്പിടിത്തം; ഒമ്പതുപേര്‍ കുടുങ്ങിക്കിടക്കുന്നു

ആന്ധ്രാപ്രദേശ്- തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപ്പിടിത്തമുണ്ടായത്.

Update: 2020-08-21 03:44 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ജലവൈദ്യുത നിലയത്തില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റിനുള്ളിലെ പവര്‍ഹൗസിലാണു തീപ്പിടിത്തമുണ്ടായത്. ഒമ്പതുപേര്‍ അകത്ത് കുടുങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശ്- തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ രാത്രിയിലാണു തീപ്പിടിത്തമുണ്ടായത്.

പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ദുരന്തനിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. കര്‍ണൂലില്‍നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഭൂഗര്‍ഭ ജലവൈദ്യുത നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Tags:    

Similar News