ഗുജറാത്തിലെ ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണം 32 ആയി

Update: 2024-05-26 07:00 GMT

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരണം 32ആയി. ഇതില്‍ 12 പേര്‍ കുട്ടികളാണ്. തീപിടിത്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.സിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ടിആര്‍പി ഗെയിം സോണില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം. ഇതിന്റെ ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതുശേഷം മാത്രമേ മരണസംഖ്യ എത്രയെന്ന് പറയാനാകു എന്നും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ ദുരന്തത്തിന് കാരണമായത് വന്‍ സുരക്ഷാ വീഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം. ടിആര്‍പി ഗെയിം സോണ്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചത് ഫയര്‍ എന്‍ഒസി ഇല്ലാതെയാണെന്ന് വ്യക്തമായി. രണ്ട് നിലയിലുള്ള ഗെയിം സോണിലേക്ക് ഒരു എന്‍ട്രിയും, ഒരു എക്‌സിറ്റ് ഗേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്‍ റേസിങിന് ഉപയോഗിക്കാന്‍ കൂടിയ അളവില്‍ ഇന്ധനം സൂക്ഷിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. അവധി ദിവസമായതിനാല്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് നല്‍കിയതോടെ തിരക്കേറി.





Similar News