ഡല്‍ഹി സ്ഫോടനത്തെ പിന്തുണച്ച് പോസ്റ്റുകള്‍; പതിനഞ്ച് പേര്‍ അറസ്റ്റില്‍

Update: 2025-11-13 08:19 GMT

ഗുവാഹത്തി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് പുറമേ സമൂഹ മാധ്യമത്തിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് അസമില്‍ പതിനഞ്ച് പേര്‍ അറസ്റ്റില്‍. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. 'ഡല്‍ഹി സ്‌ഫോടനത്തെ സംബന്ധിച്ച് അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതില്‍ അസമിലുടനീളം പതിനഞ്ച് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു,' എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.