ഡല്‍ഹിയിലേക്ക് കരിമ്പ് കര്‍ഷകരുടെ മാര്‍ച്ച് ; തടയാനൊരുങ്ങി പോലിസ്

Update: 2019-09-21 04:51 GMT

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന യൂപിയില്‍ നിന്ന് രാജ്യതലസ്ഥാനത്തേക്ക് കരിമ്പ് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. ഭാരതീയ കിസാന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉ്രത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയടക്കം കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് .

അഞ്ഞൂറോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. അതേ സമയം, പ്രതിഷേധക്കാരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലിസ്. മാര്‍ച്ച് തടയുന്ന സ്ഥിതി ഉണ്ടായാല്‍ അവിടെ നിരാഹാര സമരം തുടങ്ങുമെന്ന് കര്‍ഷക സംഘടന അറിയിച്ചിട്ടുണ്ട്. 

Similar News