ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായ നമ്മള്‍ എന്തിന് ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കുന്നു; ഹനുമാന്‍ പ്രതിമയ്‌ക്കെതിരേ റിപ്പബ്ലിക്കന്‍ നേതാവ്; വിവാദം
ടെക്‌സസ്: അമേരിക്കയിലെ സ്റ്റാച്യു ഓഫ് യൂണിയന്‍ എന്നറിയപ്പെടുന്ന ഹനുമാന്‍ പ്രതിമയ്‌ക്കെതിരേ ടെക്‌സസിലെ റിപ്പബ്ലിക്കന്‍ നേതാവ് അലക്‌സാണ്ടര്‍ ഡങ്കന്‍ രംഗത്ത്. ഒരു ക്രിസ്ത്യന്‍ രാഷ്ട്രമായ നമ്മള്‍ എന്തിന് ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കുന്നുവെന്ന് ഡങ്കന്‍ എക്‌സില്‍ കുറിച്ചു. റിപ്പബ്ലിക്കന്‍ നേതാവിന്റെ പരാമര്‍ശം വന്‍ വിവാദമായിട്ടുണ്ട്. അമേരിക്കയിലെ മൂന്നാമത്തെ വലിയ ഹിന്ദു ദൈവ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയന്‍. എന്തുകൊണ്ടാണ് ടെക്‌സസില്‍ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ സ്ഥാപിക്കാന്‍ നമ്മള്‍ അനുവദിക്കുന്നത്. നിങ്ങള്‍ക്ക് ഞാനല്ലാതെ മറ്റൊരു ദൈവവും ഉണ്ടാവരുത്. സ്വര്‍ഗത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും ഒരു വിഗ്രഹമോ പ്രതിമയോ നിങ്ങള്‍ക്കായി ഉണ്ടാക്കരുത് എന്ന ബൈബിള്‍ വചനവും ഡങ്കന്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഡങ്കന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഡങ്കനെതിരേ രംഗത്തെത്തിയിട്ടുണ്ട്.