ബീഹാറില്‍ വ്യാജ വിവാഹ തട്ടിപ്പ് സംഘം പിടിയില്‍; നാല് സ്ത്രീകളടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

Update: 2025-08-28 06:35 GMT

പട്‌ന: ബീഹാറില്‍ വിവാഹ തട്ടിപ്പ് സംഘം പിടിയിലായി. വധുവായി തട്ടിപ്പ് നടത്തിയ നാല് സ്ത്രീകളടക്കം ഒമ്പത് പേര്‍ അറസ്റ്റിലായി. വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. വ്യാജ വിവാഹങ്ങള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തി പണവും സ്വര്‍ണവും തട്ടിലാണ് ഇവരുടെ രീതി. പണവും സ്വര്‍ണവും തട്ടിയ ശേഷം അവിടെ നിന്നും ഇവര്‍ രക്ഷപ്പെടും. പിന്നീട് മറ്റൊരു ഇരയെ കണ്ടെത്തും. നിലവില്‍ വിവാഹിതരായ നാല് സ്ത്രീകള്‍ ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ബാഗഹയി, ബേട്ടിയ എന്നിവടങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബീഹാറിന് പുറത്തും ഇവര്‍ തട്ടിപ്പ് നടത്തിയതായി റിപോര്‍ട്ടുണ്ട്. നിരവധി വിവാഹിതരായ സ്ത്രീകള്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ഫോണുകളും വാഹനങ്ങളും ഇവരുടെ കൈയില്‍ നിന്നും പോലിസ് പിടിച്ചെടുത്തു.




Tags: