ചിക്കമംഗളൂരുവില്‍ വച്ച് കാണാതായ പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തിരച്ചില്‍; പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
ബെംഗളൂരു: പാലക്കാട്ടു നിന്ന് കുടുംബത്തിനൊപ്പം വിനോദയാത്ര പോയ പത്താക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. പാലക്കാട്ട് കടമ്പഴിപ്പുറത്ത് സ്വദേശി ശ്രീനന്ദ (14) യെയാണ് ചിക്കമംഗളൂരുവില്‍ ചൊവ്വാഴ്ച വൈകിട്ടോടെ വച്ച് കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.
ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ആകും തെരച്ചില്‍. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. തെര്‍മല്‍ ട്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടക്കും.