എന്‍ജിന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

Update: 2025-10-10 07:01 GMT

കൊച്ചി: മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊര്‍ണൂരില്‍ എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു. ഷൊര്‍ണൂരിന് സമീപം മുള്ളൂര്‍ക്കരയില്‍ വെച്ച് പുലര്‍ച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു നിലച്ചത്. പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് എന്‍ജിന്‍ കൊണ്ടുവന്ന് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകള്‍ കടത്തിവിട്ടത്. തകരാര്‍ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്സ്പ്രസ് യാത്ര ആരംഭിച്ചു.

എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മൂന്നു മണിക്കൂറോളം വൈകി. കണ്ണൂര്‍ ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് ഓടിയത്.