ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 26 മാവോവാദികളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ നമ്പാലാ കേശവറാവുവും

Update: 2025-05-21 08:39 GMT

നാരായണ്‍പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 26 മാവോവാദികളെ വധിച്ചു. നാരായണ്‍പുര്‍, ബിജാപ്പുര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ജില്ലാ റിസര്‍വ് ഗാര്‍ഡ് പരിശോധന നടത്തുന്നതിനിടെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അഞ്ച് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. കൊല്ലപ്പെട്ടവരില്‍ മാവോവാദി നേതാവ് നമ്പാല കേശവറാവുവും ഉള്‍പ്പെടും.