കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീര്‍ പോലിസ്, കരസേനയുടെ 44 ആര്‍ആര്‍ ടീം, സിആര്‍പിഎഫ് എന്നിവയുടെ സംയുക്തസംഘമാണ് തുര്‍ക്വഗാമില്‍ സായുധര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.

Update: 2020-06-16 03:05 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സായുധരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഷോപ്പിയാനിലെ തുര്‍ക്വഗാം ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീര്‍ പോലിസ്, കരസേനയുടെ 44 ആര്‍ആര്‍ ടീം, സിആര്‍പിഎഫ് എന്നിവയുടെ സംയുക്തസംഘമാണ് തുര്‍ക്വഗാമില്‍ സായുധര്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്.

അതിനിടെ, സുരക്ഷാസേനയ്ക്കുനേരേ സായുധര്‍ വെടിയുതിര്‍ത്തതായാണ് ഇന്ത്യാ ടുഡേ റിപോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് സായുധര്‍ കൊല്ലപ്പെടുന്നതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് സായുധര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പോലിസ് വ്യക്തമാക്കുന്നു.   

Tags:    

Similar News