തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും

Update: 2019-04-12 02:18 GMT

തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: അഴിമതിയ്ക്ക് വഴിവയ്ക്കുമെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരായ ഹരജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തിരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സുതാര്യതയില്ലെന്നും ഹരജിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ രീതി തുടരാന്‍ അനുവദിക്കണമെന്ന് അന്തിമ വാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളാണ് ഹരജി സമര്‍പ്പിച്ചത്. 

Tags:    

Similar News