താജ്മഹലിന് സമീപത്ത് വയോധികനെ ജയ് ശ്രീ റാം വിളിപ്പിക്കാന്‍ നിര്‍ബന്ധിച്ച് ഹിന്ദുത്വര്‍
ലഖ്‌നൗ: ആഗ്രയിലെ താജ് മഹല്‍ പാര്‍ക്കിങ് മേഖലയില്‍ മുസ് ലിം വയോധികനെ ചില ഹിന്ദുത്വ പ്രവര്‍ത്തകര്‍ ''ജയ് ശ്രീ റാം'' വിളിക്കാന്‍ നിര്‍ബന്ധിച്ചു. വയോധികന്‍ അതിന് തയ്യാറാകാതെ വന്നപ്പോള്‍, ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തി. ഇതിന്റെ വീഡിയോ ഠാക്കൂര്‍ രോഹിത് ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് എന്ന യുവാവ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ യുവാവാണ് വൃദ്ധനെ ഭീഷണിപ്പെടുത്തിയവരില്‍ പ്രധാനി. ഹിന്ദുത്വര്‍ ആ വയോധികനോട് വീണ്ടും വീണ്ടും ''ജയ് ശ്രീ റാം പറയൂ'' എന്ന് ആവശ്യപ്പെടുന്നത് കേള്‍ക്കാം. വയോധികന്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് സംഘം ഉപദ്രവിച്ചത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ നീ ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്ന് ഹിന്ദുത്വര്‍ ആക്രോശിക്കുന്നുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.