കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവസേനാ എംപി ഭാവന ഗവാലിക്ക് വീണ്ടും ഇഡിയുടെ സമന്‍സ്

Update: 2021-11-20 13:55 GMT

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേനാ എംപി ഭാവന ഗവാലിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമന്‍സ് അയച്ചു. നവംബര്‍ 24ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് എംപിക്ക് നോട്ടീസ് അയച്ചത്. തന്റെ അടുത്ത സഹായി സയീദ് ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് ഇഡിയുടെ നടപടി. സപ്തംബര്‍ 28 നാണ് സയീദ് ഖാനെ ഇഡി അറസ്റ്റ് ചെയ്തത്.

ഇത് മൂന്നാമത്തെ തവണയാണ് ഗവാലിയ്ക്ക് ഇഡി സമന്‍സ് അയക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 4നും ഒക്ടോബര്‍ 20നും ഹാജരാവണമെന്ന് കാണിച്ച് ഇഡി സമന്‍സ് അയച്ചിരുന്നു. 18 കോടിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. നിരവധി പേര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. പ്രതിയായ സയീദ് ഖാന്‍ 'മഹിളാ ഉത്കര്‍ഷ് ട്രസ്റ്റ്' ഡയറക്ടറാണ്. ട്രസ്റ്റ് ഇപ്പോള്‍ ഒരു കമ്പനിയായി മാറിയിരിക്കുകയാണ്.

Tags: