പഞ്ചാബ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറയുടെ വീട്ടിലും ഓഫിസിലും ഇഡി റെയ്ഡ്
മയക്കുമരുന്ന് കടത്തല്‍, വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് സുഖ്പാലിനെതിരേ കളളപ്പണം വെളുപ്പിക്കല്‍ ആരോപണമുയര്‍ന്നത്. ഇത്തരം സംഘങ്ങളുമായി സുഖ്പാലിന് ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. ഡല്‍ഹിയില്‍നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.
ചണ്ഡിഗഢ്: 2015 ലെ ഫൈസല മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പഞ്ചാബിലെ വിമത ആം ആദ്മി പാര്‍ട്ടി എംഎല്‍എ സുഖ്പാല്‍ സിങ് ഖറൈയുടെ വീട്ടിലും ഓഫിസിലും ബന്ധുക്കളുടെ വസതിയിലും മറ്റ് ചിലരുടെയും സ്ഥലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. മയക്കുമരുന്ന് കടത്തല്‍, വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് സുഖ്പാലിനെതിരേ കളളപ്പണം വെളുപ്പിക്കല്‍ ആരോപണമുയര്‍ന്നത്. ഇത്തരം സംഘങ്ങളുമായി സുഖ്പാലിന് ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. ഡല്‍ഹിയില്‍നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.
ചണ്ഡിഗഢിലെ സുഖ്പാലിന്റെ സെക്ടര്‍ 5 മേഖലയിലെ വസതിയും ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്. സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ഇടപാട് രേഖകളുമാണ് പ്രധാനമായും പരിശോധിക്കുകയെന്ന് എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം പഞ്ചാബ് നിയമസഭാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരേ നടപടിയെടുക്കുകയാണെന്നും അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കേസില്‍ അന്വേഷിക്കുന്ന ഏതാനും പ്രതികളെ ജയിലില്‍ അടച്ചതായി ഇഡി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ചില കുറ്റവാളികളുടെ ഇടങ്ങളിലും ഇഡി റെയ്ഡ് നടത്തി. പഞ്ചാബില്‍ ഒമ്പത് ഇടങ്ങളിലും ഡല്‍ഹിയില്‍ രണ്ടിടങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. 2017 ല്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ കപൂര്‍ത്തല ജില്ലയിലെ ഭോലത്തില്‍ നിന്ന് വിജയിച്ച ഖൈറ 2019ല്‍ പഞ്ചാബ് ഏക്താ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. വിദേശരാജ്യങ്ങളില്‍ പോലും ചുരുങ്ങിയ സമയത്തിനുളളില്‍ പാര്‍ട്ടിക്ക് യൂനിറ്റുകളുണ്ടാക്കുകയും ചെയ്തു. രാവിലെ 7.30 ഓടെയാണ് പരിശോധന ആരംഭിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഖൈറയുടെ പ്രതികരണം. ഇഡിയുടെ റെയ്ഡിനെ പഞ്ചാബിലെ എംഎല്‍എമാര്‍ അപലപിച്ചു. ഇഡി റെയ്ഡുകള്‍ ഏതെങ്കിലും നിയമലംഘനം മൂലമല്ല, മറിച്ച് രാഷ്ട്രീയമായി ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് നിയമസഭയില്‍ ശൂന്യവേളയില്‍ എംഎല്‍എ പര്‍മീന്ദര്‍ സിങ് ദിന്‍ഡ്‌സ ആരോപിച്ചു.
ED raids Punjab MLA Sukhpal Singh Khaira, others in money-laundering caseകേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിരന്തരമായ പ്രക്ഷോഭങ്ങളില്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്തുവന്നതിന്റെ പേരിലാണ് ഖൈറയെ ലക്ഷ്യമിട്ടത്. ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി ഇഡി മാറി. ഞങ്ങള്‍ക്ക് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുണ്ടാവാം. പക്ഷേ, ഇഡി റെയ്ഡുകള്‍ക്കെതിരേ ഒരു പ്രമേയം പാസാക്കണമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇഡി, സിബിഐ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്, ജുഡീഷ്യറി തുടങ്ങിയ സ്ഥാപനങ്ങളെ പാവകളാക്കി മാറ്റിയതായി കോണ്‍ഗ്രസ് എംഎല്‍എ നവജോത് സിങ് സിദ്ദു പറഞ്ഞു.

