ഐഎന്‍എക്‌സ് മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരേ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. പാസ്വേഡ് പരിരക്ഷിത ഇ-കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

Update: 2020-06-02 19:45 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. പാസ്വേഡ് പരിരക്ഷിത ഇ-കുറ്റപത്രമാണ് സമര്‍പ്പിച്ചത്. രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് എസ് ഭാസ്‌കരരാമന്‍ അടക്കമുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

കോടതി സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കുറ്റപത്രത്തിന്റെ ഹാര്‍ഡ് കോപ്പി ഫയല്‍ ചെയ്യാന്‍ ജഡ്ജി നിര്‍ദേശം നല്‍കി. ഐഎന്‍എക്‌സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ധനമന്ത്രിയായിരിക്കെ ചിദംബരം അനുമതി നല്‍കിയെന്നാണ് കേസ്. ഇതിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അറസ്റ്റുചെയ്ത ചിദംബരം 106 ദിവസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിനുശേഷം കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. 

Tags:    

Similar News