അഫ്ഗാനിസ്താൻ-താജിക്കിസ്താൻ അതിർത്തിയില്‍ ഭൂകമ്പം; ഡൽഹിയിലും കശ്മീരിലും തുടർ ചലനം
അഫ്ഗാനിസ്താനിലെ കാബൂളിൽ നിന്ന് 259 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് പ്രഭവ കേന്ദ്രം
ന്യൂഡല്‍ഹി: അഫ്ഗാനിസ്താൻ-താജിക്കിസ്താൻ അതിർത്തി മേഖലയില്‍ ഭൂകമ്പം ഉണ്ടായതായി റിപോര്‍ട്ടുകള്‍. ഇന്ന് രാവിലെ 9.45 നാണ് 181 കിലോമീറ്റർ ആഴത്തിലും 5.7 തീവ്രതയിലും ഭൂചലനം ഉണ്ടായത്. ജമ്മു കാശ്മീരിലേയും ഡൽഹിയിലേയും ചില ഭാഗങ്ങളിൽ തുടർ ചലനമുണ്ടായി.
അഫ്ഗാനിസ്താനിലെ കാബൂളിൽ നിന്ന് 259 കിലോമീറ്റർ വടക്കുകിഴക്ക്, താജിക്കിസ്താനിലെ ദുഷാൻബെയിൽ നിന്ന് 317 കിലോമീറ്റർ തെക്കുകിഴക്ക്, പാക്കിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് 346 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ്, ഗുൽമാർഗിൽ നിന്ന് 395 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, ജമ്മു കശ്മീരിലെ ശ്രീനഗറിന് 422 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിലായാണ് ഭൂചലനം റിപോർട്ട് ചെയ്തതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.