ഉത്തര്‍പ്രദേശില്‍ നേരിയ ഭൂചലനം; ആളപായമില്ല

Update: 2021-01-14 01:37 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നോയിഡയില്‍നിന്ന് 37 കിലോമീറ്റര്‍ അകലെ വടക്കുകിഴക്ക് ഭാഗത്താണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.

Tags:    

Similar News