ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല

റിക്ടര്‍ സ്‌കെയില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്കുശേഷം 1.26 നായിരുന്നു ഭൂചനം.

Update: 2020-04-13 10:42 GMT

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംദിവസവും ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 2.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്കുശേഷം 1.26 നായിരുന്നു ഭൂചനം. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് മിനിറ്റിനിടെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്.

വൈകുന്നേരം 5.45ഓടെയായിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേ ഖപ്പെടുത്തി. ആദ്യചലനം ഒമ്പത് സെക്കന്‍ഡോളം നീണ്ടുനിന്നു. കിഴക്കന്‍ ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശമാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സെക്കന്‍ഡുകള്‍ നീണ്ട ഭൂചനത്തില്‍ പരിഭ്രാന്തരായ ഒട്ടേറെപ്പേര്‍ താമസസ്ഥലങ്ങളില്‍നിന്ന് പുറത്തേക്കോടിയിരുന്നു. 

Tags:    

Similar News