ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; ആളപായമില്ല

റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.

Update: 2020-07-13 05:46 GMT

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 2.36നായിരുന്നു ഭൂചലനമുണ്ടായത്.

ദിഗ്ലിപൂരില്‍നിന്ന് 153 കിലോമീറ്റര്‍ വടക്ക് ഭാഗത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ജൂണ്‍ 28ന് ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളിലെ ദിഗ്‌ലിപൂരിനടുത്ത് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 

Tags: