സ്പോര്‍ട്സ് കാറിനു മുകളില്‍ കുട്ടിയെ കിടത്തി അഭ്യാസം; ഡ്രൈവര്‍ അറസ്റ്റില്‍
നോയിഡ: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ആളുകള്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുള്ള ഒരു വീഡിയോ. ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാഖ് ഏരിയയില്‍ ആഡംബര സ്‌പോര്‍ട്‌സ് കാറിന്റെ മുകളില്‍ ചെറിയ കുട്ടിയെ കിടത്തി കാര്‍ ഓടിച്ചു പോകുന്നയാളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുന്നത്.
കാര്‍ വേഗതയില്‍ പോകുമ്പോള്‍ കുട്ടി കാറിന് മുകളില്‍ കിടക്കുന്നതും മറ്റൊരു യുവാവ് കാറിന് പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഗ്രേറ്റര്‍ നോയിഡ പോലിസ് അന്വേഷണം ആരംഭിച്ചു. കാര്‍ ഓടിച്ചിരുന്ന ഗൗര്‍ സിറ്റി നിവാസിയായ അങ്കിത് പാലിനെ പോലിസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 117 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.