അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി

മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

Update: 2020-02-24 07:02 GMT

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. ഇന്ന് രാവിലെ 11.40ന് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിച്ചേര്‍ന്നത്. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരും ഇന്ത്യാ സന്ദര്‍ശനത്തില്‍ എത്തിട്ടുണ്ട്.

ട്രംപിനെ സ്വീകരിക്കാന്‍ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്മദാബാദിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ട്രംപിനെ വരവേറ്റു. മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍ ട്രംപ് സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റര്‍ റോഡ്‌ഷോയില്‍ ട്രംപും മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് 1.05ന് അഹ്മദാബാദ് മൊട്ടേറ സ്‌റ്റേഡിയത്തില്‍ 'നമസ്‌തേ ട്രംപ് ' പരിപാടിയില്‍ പങ്കെടുത്ത ശേഷം ആഗ്രയിലേക്കു പോകുന്ന ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചശേഷം രാത്രിയോടെ ഡല്‍ഹിയിലെത്തി ചേരും 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിക്കും.

Tags:    

Similar News